Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anne Carson

Other Stories

പി​ന്നി​ൽ ന​ട​ക്കു​ന്ന ഓ​ർ​മ​ക​ൾ

കു​ട്ടി​ക്കാ​ല​ത്ത് അ​മ്മ ന​ൽ​കി​യ ഒ​രു വി​ചി​ത്ര​മാ​യ മു​ന്ന​റി​യി​പ്പ് ക​നേ​ഡി​യ​ൻ ക​വ​യ​ത്രി​യാ​യ ആ​ൻ കാ​ർ​സ​ന്‍റെ മ​ന​സി​ൽ പ​തി​ഞ്ഞു​കി​ട​ന്നു. പി​ന്നോ​ട്ടു ന​ട​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു അ​മ്മ ന​ൽ​കി​യ നി​ർ​ദേ​ശം. കാ​ര​ണം ചോ​ദി​ച്ച​പ്പോ​ൾ അ​മ്മ പ​റ​ഞ്ഞ​ത് അ​തി​ലും വി​ചി​ത്ര​മാ​യി​രു​ന്നു: മ​രി​ച്ച​വ​ർ ന​ട​ക്കു​ന്ന​തു അ​ങ്ങ​നെ​യാ​ണ്! വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ആ ​ബാ​ല്യ​കാ​ല ഓ​ർ​മ​യെ ആ​ധാ​ര​മാ​ക്കി ആ​ൻ എ​ഴു​തി​യ ചെ​റി​യ ക​വി​ത ജീ​വി​ത​ത്തെ​യും മ​ര​ണ​ത്തെ​യും ഓ​ർ​മ​ക​ളെ​യും കു​റി​ച്ചു​ള്ള ആ​ഴ​മേ​റി​യ ചി​ന്ത​യാ​യി മാ​റി.

2026ലെ ​സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ ആ​ൻ കാ​ർ​സ​ൻ ക​വ​യി​ത്രി​യും സാ​ഹി​ത്യ​നി​രൂ​പ​ക​യും വി​വ​ർ​ത്ത​ക​യു​മാ​ണ്. 1950 ജൂ​ൺ 21നു ​കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോ​യി​ൽ ജ​നി​ച്ച അ​വ​ർ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഭാ​ഷ​ക​ളോ​ടും സാ​ഹി​ത്യ​ത്തോ​ടും താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ഒ​രു അ​ധ്യാ​പ​ക​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ പു​രാ​ത​ന ഗ്രീ​ക്ക് ഭാ​ഷ പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ് ആ​നി​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. പി​ന്നീ​ട് ടൊ​റോ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ഗ്രീ​ക്ക്, റോ​മ​ൻ സാ​ഹി​ത്യ​പ​ഠ​ന​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചു. പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തി​ലെ ആ​ശ​യ​ങ്ങ​ളെ ആ​ധു​നി​ക​മ​നു​ഷ്യ​ന്‍റെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന​താ​ണ് അ​വ​രു​ടെ ര​ച​ന​ക​ളു​ടെ സ​വി​ശേ​ഷ​ത.

ഈ ​റോ​സ് ദ ​ബി​റ്റ​ർ​സ് വീ​റ്റ് (1986), ഷോ​ർ​ട് ടോ​ക്സ് (1992), ഓ​ട്ടോ​ബ​യോ​ഗ്ര​ഫി ഓ​ഫ് റെ​ഡ് (1998), ദ ​ബ്യൂ​ട്ടി ഓ​ഫ് ദ ​ഹ​സ്ബ​ൻ​ഡ് (2024) എ​ന്നി​വ​യാ​ണ് ആ​നി​ന്‍റെ പ്ര​ധാ​ന കൃ​തി​ക​ൾ. ക​വി​ത​യും ഗ​ദ്യ​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​ന്പു​ക​ൾ മ​റി​ക​ട​ക്കു​ന്ന അ​സാ​ധാ​ര​ണ ര​ച​നാ​ശൈ​ലി​യാ​ണ് ആ​നി​നെ ശ്ര​ദ്ധേ​യ​യാ​ക്കു​ന്ന​ത്. ചി​ല​പ്പോ​ൾ ഏ​താ​നും വാ​ക്യ​ങ്ങ​ൾ​കൊ​ണ്ട് ആ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ന്ത​ക​ൾ ദീ​ർ​ഘ​മാ​യ ഒ​രു ലേ​ഖ​ന​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ നേ​രം വാ​യ​ന​ക്കാ​ര​ന്‍റെ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കും.

അ​ത്ത​ര​ത്തി​ലു​ള്ള ഗ​ദ്യ​ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ഷോ​ർ​ട് ടോ​ക്സ് എ​ന്ന കൃ​തി​യി​ലാ​ണ് ഷോ​ർ​ട് ടോ​ക്ക് ഓ​ൺ വാ​ക്കിം​ഗ് ബാ​ക്ക് വേ​ർ​ഡ് എ​ന്ന ക​വി​ത ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ട്ടു ചെ​റി​യ വ​രി​ക​ൾ മാ​ത്ര​മു​ള്ള ഈ ​ക​വി​ത​യി​ൽ അ​മ്മ​യു​ടെ പ​ഴ​യ മു​ന്ന​റി​യി​പ്പി​നെ ആ​ൻ മ​റ്റൊ​രു രീ​തി​യി​ൽ കാ​ണു​ന്നു. മ​രി​ച്ച​വ​ർ പി​ന്നോ​ട്ട​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് ആ​ൻ സ​ങ്ക​ൽ​പ്പി​ക്കു​ന്നു. അ​വ​ർ ന​മ്മു​ടെ പി​ന്നി​ലൂ​ടെ​യാ​ണു ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ നാം ​ഒ​ന്നു തി​രി​ഞ്ഞു​നോ​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു. അ​വ​രി​ൽ പ​ല​രും സ്നേ​ഹ​ത്തി​ന്‍റെ ഇ​ര​ക​ളാ​ണ് എ​ന്ന അ​സാ​ധാ​ര​ണ​മാ​യ വാ​ക്കു​ക​ളോ​ടെ​യാ​ണ് ക​വി​ത അ​വ​സാ​നി​ക്കു​ന്ന​ത്.

മ​രി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള ഒ​രു ക​വി​ത​യാ​ണി​ത്. എ​ന്നാ​ൽ, അ​തി​ന്‍റെ അ​ർ​ഥം മ​ര​ണ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. ന​മ്മു​ടെ പി​ന്നി​ൽ ന​ട​ക്കു​ന്ന​വ​ർ ആ​രൊ​ക്കെ​യാ​ണ്? ന​മ്മു​ടെ ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ എ​ത്ര​യോ മ​നു​ഷ്യ​ർ, അ​നു​ഭ​വ​ങ്ങ​ൾ, സം​ഭ​വ​ങ്ങ​ൾ! അ​വ​രി​ൽ പ​ല​രും ഇ​ന്നു ന​മ്മു​ടെ കാ​ഴ്ച​യി​ൽ​നി​ന്ന് അ​ക​ന്നു​പോ​യി​രി​ക്കു​ന്നു. ചി​ല​ർ ഈ ​ലോ​ക​ത്തു​ത​ന്നെ​യി​ല്ല. മ​റ്റു ചി​ല​ർ ന​മ്മു​ടെ ഓ​ർ​മ​ക​ളി​ൽ​നി​ന്നു​പോ​ലും മ​റ​ഞ്ഞു പോ​യി​രി​ക്കു​ന്നു. എ​ന്നി​ട്ടും അ​വ​രു​ടെ സ്വാ​ധീ​നം ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ തു​ട​രു​ന്നു.

നാം ​ഇ​ന്ന​നു​ഭ​വി​ക്കു​ന്ന ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ എ​ത്ര​യോ ത​ല​മു​റ​ക​ളു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. നാം ​ഉ​പ​യോ​ഗി​ക്കു​ന്ന അ​റി​വി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച നി​ര​വ​ധി ചി​ന്ത​ക​രും ശാ​സ്ത്ര​ജ്ഞ​രു​മു​ണ്ട്. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു പി​ന്നി​ൽ ത്യാ​ഗം സ​ഹി​ച്ച മ​നു​ഷ്യ​രു​ണ്ട്. നാം ​നി​ൽ​ക്കു​ന്ന ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള പ​ടി​ക​ൾ പ​ല​പ്പോ​ഴും മ​റ്റു​ള്ള​വ​ർ നി​ർ​മി​ച്ച​വ​യാ​ണ്. എ​ന്നാ​ൽ, ആ ​പ​ടി​ക​ൾ ക​യ​റി​ക്ക​ഴി​ഞ്ഞാ​ൽ അ​വ നി​ർ​മി​ച്ച​വ​രെ നാം ​സാ​വ​ധാ​നം മ​റ​ന്നു​പോ​കു​ന്നു. ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും ഇ​തു​ത​ന്നെ പ​റ​യാം. ഈ ​സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്രം രാ​ജാ​ക്ക​ന്മാ​രു​ടെ​യും യു​ദ്ധ​ങ്ങ​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും മാ​ത്രം ക​ഥ​യ​ല്ല.

സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ അ​ധ്വാ​ന​വും ത്യാ​ഗ​വും വി​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും​കൂ​ടി ചേ​ർ​ന്ന​താ​ണു ച​രി​ത്രം. ഇ​ന്ന​ത്തെ ത​ല​മു​റ അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​നും പു​രോ​ഗ​തി​ക്കും പി​ന്നി​ൽ എ​ത്ര​യോ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രും വി​യ​ർ​പ്പു​മു​ണ്ട്. അ​വ​രു​ടെ പേ​രു​ക​ൾ ച​രി​ത്ര പു​സ്ത​ക​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ൽ, അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ന​മ്മു​ടെ ഇ​ന്ന​ത്തെ ലോ​കം ഏ​റെ വ്യ​ത്യ​സ്ത​മാ​കു​മാ​യി​രു​ന്നു. ഭൂ​ത​കാ​ല​ത്തെ മ​റ​ക്കു​ന്ന സ​മൂ​ഹം സ്വ​ന്തം വ​ള​ർ​ച്ച​യു​ടെ വേ​രു​ക​ളെ​യാ​ണു മ​റ​ക്കു​ന്ന​ത്. ‌

അ​തേ​സ​മ​യം, ച​രി​ത്രം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തു വി​ജ​യ​ങ്ങ​ളു​ടെ ക​ഥ​ക​ൾ മാ​ത്ര​മ​ല്ല. മ​നു​ഷ്യ​രാ​ശി ആ​വ​ർ​ത്തി​ച്ച തെ​റ്റു​ക​ളു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ​ത്. യു​ദ്ധ​ങ്ങ​ളും അ​നീ​തി​ക​ളും വി​വേ​ച​ന​ങ്ങ​ളും മ​നു​ഷ്യ​ന്‍റെ സ്വാ​ർ​ഥ​ത​യും സൃ​ഷ്‌​ടി​ച്ച ദു​ര​ന്ത​ങ്ങ​ൾ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​വ​യെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​ത് പ​ഴ​യ മു​റി​വു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ന​ല്ല; അ​ത്ത​രം തെ​റ്റു​ക​ൾ നാം ​വീ​ണ്ടും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ്. വ്യ​ക്തി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ​ന്ന​പോ​ലെ സ​മൂ​ഹ ജീ​വി​ത​ത്തി​ലും ഭൂ​ത​കാ​ലം ഒ​രു ന​ല്ല അ​ധ്യാ​പ​ക​നാ​ണ്. പ​ക്ഷേ, അ​തി​ന്‍റെ പാ​ഠ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ നാം ​ത​യാ​റാ​ക​ണ​മെ​ന്നു മാ​ത്രം.

ഭൂ​ത​കാ​ല​ത്തെ ഓ​ർ​മി​ക്കു​ക എ​ന്ന​തു പ​ഴ​യ മ​നു​ഷ്യ​രോ​ട് ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ക എ​ന്ന​തു മാ​ത്ര​മ​ല്ല ന​മ്മു​ടെ സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളെ സ​ത്യ​സ​ന്ധ​മാ​യി വി​ല​യി​രു​ത്തു​ക എ​ന്ന​തു​കൂ​ടി​യാ​ണ്. ഇ​ന്ന​ത്തെ ന​മ്മു​ടെ ചി​ന്ത​ക​ളി​ലും തീ​രു​മാ​ന​ങ്ങ​ളി​ലും പ​ഴ​യ വി​ജ​യ​ങ്ങ​ളു​ടെ​യും പ​രാ​ജ​യ​ങ്ങ​ളു​ടെ​യും സ്വാ​ധീ​ന​മു​ണ്ട്. ഒ​രി​ക്ക​ൽ സം​ഭ​വി​ച്ച തെ​റ്റ് പി​ന്നീ​ട് വ​ലി​യ ഒ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ന​മ്മെ ര​ക്ഷി​ച്ചി​ട്ടു​ണ്ടാ​കാം. ഒ​രു പ​രാ​ജ​യം ജീ​വി​ത​ത്തി​ന്‍റെ ദി​ശ മാ​റ്റി​യി​ട്ടു​ണ്ടാ​കാം. അ​ന്നു സ​ഹി​ക്കാ​നാ​വാ​ത്ത​താ​യി തോ​ന്നി​യ അ​നു​ഭ​വം വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വി​ല​പ്പെ​ട്ട ഒ​രു പാ​ഠ​മാ​യി മാ​റി​യി​ട്ടു​മു​ണ്ടാ​കാം. ഓ​ർ​മ​ക​ൾ​ക്ക് മ​റ്റൊ​രു സ​വി​ശേ​ഷ​ത​യു​ണ്ട്. കാ​ലം ക​ട​ന്നു​പോ​കു​ന്പോ​ൾ സം​ഭ​വ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മ​ങ്ങി​പ്പോ​യെ​ന്നി​രി​ക്കും.

എ​ന്നാ​ൽ, ചി​ല മ​നു​ഷ്യ​ർ ഉ​യ​ർ​ത്തി​യ വി​കാ​ര​ങ്ങ​ളും അ​വ​ർ ന​ൽ​കി​യ പ്രോ​ത്സാ​ഹ​ന​വും പ​ഠി​പ്പി​ച്ച മൂ​ല്യ​ങ്ങ​ളും ന​മ്മി​ൽ നി​ല​നി​ൽ​ക്കു​ക​ത​ന്നെ ചെ​യ്യും. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​രു അ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞ പ്രോ​ത്സാ​ഹ​ന​വാ​ക്ക് ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ന് ഇ​ന്നും പ്ര​ചോ​ദ​ന​മാ​യി​രി​ക്കാം. പ്ര​തി​സ​ന്ധി​യി​ൽ മ​റ്റൊ​രാ​ൾ ന​മു​ക്കു ന​ൽ​കി​യ സ​ഹാ​യം പി​ന്നീ​ട് വേ​റൊ​രാ​ളെ സ​ഹാ​യി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കാ​നി​ട​യു​ണ്ട്. അ​ങ്ങ​നെ ഭൂ​ത​കാ​ലം ഓ​ർ​മ​ക​ളി​ൽ മാ​ത്ര​മ​ല്ല ജീ​വി​ക്കു​ന്ന​ത്. അ​തു ന​മ്മു​ടെ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ വ​ർ​ത്ത​മാ​ന​കാ​ല​ത്തേ​ക്കും ക​ട​ന്നു​വ​രു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

ഇ​വി​ടെ​യാ​ണ് ഓ​ർ​മ​യും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം മ​ന​സി​ലാ​ക്കേ​ണ്ട​ത്. ഭൂ​ത​കാ​ല​ത്തെ നാം ​ഓ​ർ​മി​ക്ക​ണം. അ​തി​ൽ​നി​ന്നു പാ​ഠം പ​ഠി​ക്ക​ണം. എ​ന്നാ​ൽ, അ​തി​ന്‍റെ ത​ട​വു​കാ​രാ​ക​രു​ത്. നാം ​ന​ന്ദി​യോ​ടെ തി​രി​ഞ്ഞു​നോ​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ന​മു​ക്കു കൂ​ടു​ത​ൽ വ്യ​ക്ത​യോ​ടെ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യും. ഇ​സ്ര​യേ​ൽ ജ​ന​ത​യോ​ട് മോ​ശ ആ​വ​ശ്യ​പ്പെ​ട്ട​തു മ​രു​ഭൂ​മി​യി​ലൂ​ടെ​യു​ള്ള അ​വ​രു​ടെ യാ​ത്ര ഓ​ർ​മി​ക്കാ​നാ​ണ്. ദൈ​വം അ​വ​രെ എ​ങ്ങ​നെ ന​യി​ച്ചു​വെ​ന്നും പ്ര​തി​സ​ന്ധി​ക​ളി​ൽ എ​ങ്ങ​നെ സം​ര​ക്ഷി​ച്ചു​വെ​ന്നും ഒ​രി​ക്ക​ലും മ​റ​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു (നി​യ​മാ​വ​ർ​ത്ത​നം 8:2). അ​തേ​സ​മ​യം, വി​ശു​ദ്ധ പൗ​ലോ​സ് പ​റ​യു​ന്നു: “പി​ന്നി​ലു​ള്ള​വ​യെ മ​റ​ന്ന് മു​ന്നി​ലു​ള്ള​വ​യെ ല​ക്ഷ്യ​മാ​ക്കി ഞാ​ൻ മു​ന്നോ​ട്ടു​പോ​കു​ന്നു'' (ഫി​ലി​പ്പി​യ​ർ 3:13).

ര​ണ്ടു നി​ർ​ദേ​ശ​ങ്ങ​ളും പ​ര​സ്പ​ര​വി​രു​ദ്ധ​ങ്ങ​ള​ല്ല. മോ​ശ പ​ഠി​പ്പി​ക്കു​ന്ന​ത് അ​നു​ഗ്ര​ഹ​ങ്ങ​ൾ മ​റ​ക്ക​രു​തെ​ന്നാ​ണ്. പൗ​ലോ​സ് ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ക​ട്ടെ, ഭൂ​ത​കാ​ലം മു​ന്നോ​ട്ടു​ള്ള യാ​ത്ര​യെ ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നും. ഓ​ർ​മ​ക​ൾ ന​മു​ക്കു വേ​രു​ക​ൾ ന​ൽ‌​കു​ന്നു. പ്ര​ത്യാ​ശ മു​ന്നോ​ട്ടു പോ​കാ​നു​ള്ള ശ​ക്തി​യും. ആ​ൻ കാ​ർ​സ​ന്‍റെ ചെ​റി​യ ക​വി​ത വീ​ണ്ടും പി​ന്നോ​ട്ടു​തി​രി​ഞ്ഞു​നോ​ക്കാ​ൻ ന​മ്മെ ക്ഷ​ണി​ക്കു​ന്നു. ന​മ്മെ ഇ​ന്ന​ത്തെ നി​ല​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച മ​നു​ഷ്യ​രെ​യും സം​ഭ​വ​ങ്ങ​ളെ​യും മ​റ​ക്കാ​തി​രി​ക്കാ​നു​ള്ള ഒ​രു ക്ഷ​ണ​മാ​ണ​ത്. എ​ന്നാ​ൽ, പി​ന്നി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ ന​മ്മു​ടെ മു​ന്നി​ലു​ള്ള വ​ഴി നാം ​കാ​ണാ​തെ പോ​കാ​ൻ ഇ​ട​വ​രു​ത്ത​രു​ത്.

ജീ​വി​ത​യാ​ത്ര​യി​ൽ പി​ന്നോ​ട്ടു നോ​ക്കു​ന്ന​തു നാം ​അ​വി​ടെ​ത്ത​ന്നെ നി​ന്നു​പോ​കാ​ന​ല്ല. ഇ​ന്ന​ലെ​ക​ൾ ന​മ്മെ പ​ഠി​പ്പി​ച്ച​തും ന​മു​ക്കു​വേ​ണ്ടി മ​റ്റു​ള്ള​വ​ർ ചെ​യ്ത​തും ന​ന്ദി​യോ​ടെ ഓ​ർ​മി​ച്ച് നാ​ളെ​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​വേ​ക​ത്തോ​ടെ ന​ട​ന്നു​പോ​കാ​നാ​ണ്. അ​ത് എ​പ്പോ​ഴും ന​മ്മു​ടെ ഓ​ർ​മ​യി​ലു​ണ്ടാ​യി​രി​ക്ക​ട്ടെ.

Latest News

Corehub Up